കൈപ്പിള്ളി കുടിവെള്ള പദ്ധതി തുടങ്ങി

Posted on: 23 Dec 2012



കുറുപ്പംപടി: വേങ്ങൂര്‍ പഞ്ചായത്തില്‍ കൈപ്പിള്ളിയിലെ നയരങ്ങാട് സക്കായി എസ്.സി കോളനി കുടിവെള്ള പദ്ധതി സാജു പോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും എം.എല്‍.എ. ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ ഉതുപ്പിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി വാസു, റോയി വര്‍ഗീസ്, പി.ആര്‍. വിജയകുമാര്‍, പി.കെ. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More News from Ernakulam