പരമഭട്ടാരയില് കായികമേള നടത്തി
Posted on: 23 Dec 2012
കോലഞ്ചേരി: വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിന്റെ 21-ാമത് കായികമേള നടത്തി. മാനേജര്‍ അഡ്വ. പി.ആര്. മുരളീധരന്റെ അധ്യക്ഷതയില്‍ റിട്ട. വൈസ് അഡ്മിറല്‍ ആര്.പി. സുധന് മേള ഉദ്ഘാടനം ചെയ്തു. ഡീന്‍ നിത്യ ഗോപാലകൃഷ്ണന്, പ്രിന്‍സിപ്പല്‍ എം.ഐ. ജയലക്ഷ്മി, ജി. സജീവ്, സബി എന്നിവര്‍ പ്രസംഗിച്ചു.