കരോള്‍ സംഘങ്ങള്‍ വരവായി

Posted on: 23 Dec 2012കിഴക്കമ്പലം: ക്രിസ്മസ് സന്ദേശം അറിയിച്ച് കരോള്‍ സര്‍വീസുകള്‍ വിവിധ ദേവാലയങ്ങളില്‍ ആരംഭിച്ചു. കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് കരോള്‍ സര്‍വീസ് നടത്തുന്നത്.

കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ കെ.സി.വൈ.എം, സി.എല്‍.സി. സംഘടനകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് വിവിധ കേന്ദ്രങ്ങളില്‍ ക്രിസ്മസ് സന്ദേശം നല്കി. 'അവയവദാനം' ആയിരുന്നു മുഖ്യവിഷയം.

തിങ്കളാഴ്ച വൈകീട്ട് 6 മുതല്‍ 10 വരെ ഭവനങ്ങളില്‍ ക്രിസ്മസ് കരോള്‍ സംഘങ്ങള്‍ എത്തും. തുടര്‍ന്ന് ക്രിസ്മസ് ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ഉണ്ടാകും.

പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ 27 കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ കരോള്‍ ആരംഭിച്ചു.

താമരച്ചാല്‍ സെന്റ് മേരീസ് വലിയപള്ളിയില്‍ രണ്ട് ടീമായിട്ടാണ് കരോള്‍ സര്‍വീസ്. തിങ്കളാഴ്ച സന്ധ്യക്ക് ക്രിസ്മസ് ശുശ്രൂഷകള്‍ ആരംഭിക്കും.

കിഴക്കമ്പലം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ഞായറാഴ്ച വൈകീട്ട് കരോള്‍ നടത്തും. 12 യൂണിറ്റുകളിലും ക്രിസ്മസ് സന്ദേശം നല്കും. തിങ്കളാഴ്ച സന്ധ്യ മുതല്‍ ക്രിസ്മസ് ശുശ്രൂഷകള്‍ ആരംഭിക്കും.

More News from Ernakulam