നാടെങ്ങും ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍

Posted on: 23 Dec 2012കോലഞ്ചേരി: നാടെങ്ങും നക്ഷത്രത്തിളക്കത്തിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ക്രിസ്മസ് ആഘോഷപരിപാടികളുടെ മുന്നോടിയായി കരോള്‍ സംഘം ഭവനങ്ങളില്‍ സന്ദര്‍ശനം തുടങ്ങി. 24ന് ശുശ്രൂഷകളും നടക്കും. ജനവരി 1ന് നടക്കുന്ന പുതുവത്സര ആഘോഷപരിപാടികള്‍ വി.പി. സജീന്ദ്രന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും.

കടയിരുപ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തി. പി. ടി. എ പ്രസിഡന്റ് എം. എ. പൗലോസിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ്. രാജി ഉദ്ഘാടനം ചെയ്തു.

കുറ്റ ജെ. ബി. സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ വാര്‍ഡ് മെമ്പര്‍ എം. എ. മോഹനന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. മത്തായി ഉദ്ഘാടനം ചെയ്തു.

കക്കാട്ടുപാറ ഗവ. എല്‍. പി. സ്‌കൂളില്‍ ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങള്‍ നടത്തി. ഉഷ കൃഷ്ണന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബു കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എന്‍. ആര്‍. ശ്രീനിവാസന്‍, പി.ടി.എ. പ്രസിഡന്റ് പി. കെ. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കോലഞ്ചേരി കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ ചാപ്പലില്‍ ക്രിസ്മസ് സന്ധ്യ നടത്തി. വികാരി ഫാ. ബേബി തറയാനിയുടെ അധ്യക്ഷതയില്‍ ഫാ. ജ്യോതിസ് പോത്താറ ക്രിസ്മസ് സന്ദേശം നല്‍കി. ഡീക്കണ്‍ എല്‍ദോ വര്‍ഗീസ് പ്രഭാഷണം നടത്തി.

ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷിക്കും. 24ന് വൈകിട്ട് 6ന് ഇടവകയുടെ 27 കുടുംബയൂണിറ്റുകളിലേക്കും കരോള്‍ സംഘങ്ങള്‍ പുറപ്പെടും. രാത്രി 11. 45ന് തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി നടക്കും.

കോലഞ്ചേരി മലേക്കുരിശ് ബി.എഡ്. ട്രെയിനിങ് കോളേജില്‍ ക്രിസ്മസ് ആഘോഷം നടത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എ. ജേക്കബിന്റെ അധ്യക്ഷതയില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ടിറ്റൊ ചെറിയാന്‍, ചെയര്‍മാന്‍ വി. സജീവ് എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam