സമരം നടത്തി

Posted on: 23 Dec 2012



കോലഞ്ചേരി: ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളേജിലെ യൂണിയന്‍ ചെയര്‍മാനെയും ജനറല്‍ സെക്രട്ടറിയെയും സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തി. യൂണിറ്റ് സെക്രട്ടറി അനില്‍ മോഹന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നിലാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എ. അബ്ദുള്‍ സമദ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ അഭിലാഷ് ചന്ദ്രന്‍, എം.എസ്. ഉമൈസ്, സൂരജ് സജി, വിഷ്ണു വിജയകുമാര്‍, സി.എ. അന്‍സാര്‍, പി.കെ. മനു എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam