സോഷ്യലിസ്റ്റ് ജനത ധര്‍ണ 2ന്

Posted on: 23 Dec 2012കൊച്ചി: തെങ്ങില്‍ നിന്നും നീര് ഉല്‍പ്പാദിപ്പിക്കാനും വിപണനം നടത്താനും കൃഷിക്കാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സോഷ്യലിസ്റ്റ് ജനത ( ഡെമോക്രാറ്റിക് ) സംസ്ഥാനവ്യാപകമായി ജനവരി 2ന് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജങ്ഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തും. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും സോഷ്യലിസ്റ്റ് ജനത ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ കോലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി ഉദ്ഘാടനം ചെയ്തു. കാംകോ ചെയര്‍മാനായി നിയമിക്കപ്പെട്ട ചാരുപാറ രവിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. യോഗത്തില്‍ പാര്‍ട്ടി നേതാക്കളായ കെ. ജെ. സോഹന്‍, ജി. ബി. ഭട്ട്, തമ്പി ചെള്ളാത്ത്, പി. ജെ. ജോസ്സി, അഡ്വ. രാജുവടക്കേക്കര, എ. എ. ബാവ, എം. കെ. സുരേഷ്‌കുമാര്‍, എന്‍. എം. രാഘവന്‍, മുപ്പത്തടം മോഹന്‍ദാസ്, ജി. ജെ. ഭട്ട്, മുല്ലക്കര സക്കറിയ, ടി. എന്‍. ചന്ദ്രിക, മനോജ് ഗോപി, എം. എ. ടോമി, റോയി ബി. തച്ചേരി, അഡ്വ. അഗസ്റ്റിന്‍ മേച്ചേരി, ഇ. എ. രാജന്‍, കെ. ജെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam