ആധാര്‍ രജിസ്‌ട്രേഷന്‍ 31 വരെ

Posted on: 23 Dec 2012കൊച്ചി: ആധാര്‍ എന്റോള്‍മെന്റ് സൗകര്യങ്ങള്‍ മുളന്തുരുത്തി ഒഴികെയുള്ള ബ്ലോക്ക് പഞ്ചായത്തുകളില്‍ ഡിസംബര്‍ 31 വരെ ഉണ്ടായിരിക്കും. ജനങ്ങളുടെ സൗകര്യാര്‍ഥം 26 മുതല്‍ ഇനി പറയുന്ന കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ട്.

കൊച്ചി കോര്‍പ്പറേഷന്‍ യു.പി.എ.ഡി. ഓഫീസ്, പരമാര റോഡ്, എറണാകുളം നോര്‍ത്ത്, കലൂര്‍ ഫ്രണ്ട്‌സ് ജനസേവ കേന്ദ്രം, വൈറ്റില മൊബിലിറ്റി ഹബ്, നെല്ലിക്കുഴി, ചെല്ലാനം, മണീട്, എടയ്ക്കാട്ടുവയല്‍, ചിറ്റാറ്റുകര, പുതിയ കാവ് എല്‍. പി. സ്‌കൂള്‍, എളങ്കുന്നപ്പുഴ കാര്‍മ്മല്‍ സ്‌കൂള്‍, ഓച്ചന്‍തുരുത്ത്, ഇലഞ്ഞി പഞ്ചായത്ത് സാംസ്‌കാരിക നിലയം, കീഴ്മാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, വടക്കേക്കര മാടപ്ലാ തുരുത്ത് ശ്രീനാരായണ ഹാള്‍, എടവനക്കാട് ഇല്ലത്തുപടി ഹെല്‍ത്ത് സെന്റര്‍, കുട്ടമ്പുഴ ഗവ. ഹൈസ്‌കൂള്‍, പൊയ്ക-വടാട്ടുപാറ.

ആധാര്‍ എന്റോള്‍മെന്റ് നടത്തിയിട്ടുള്ളവര്‍ക്ക് ഒറിജിനല്‍ കാര്‍ഡ് കേന്ദ്രസര്‍ക്കാരില്‍ നിന്നും തപാല്‍ മാര്‍ഗം ലഭിക്കും. എന്നാല്‍ ആധാര്‍ നമ്പര്‍ ആവശ്യമുള്ളവര്‍ക്ക് അവരുടെ ആധാര്‍ നമ്പര്‍ കമ്പ്യൂട്ടര്‍ വഴി അക്ഷയകേന്ദ്രത്തില്‍ നിന്നും ലഭിക്കും.

More News from Ernakulam