ഗോതുരുത്ത് ഉത്സവ് നവവത്സര ദിനത്തില്‍

Posted on: 23 Dec 2012കൊച്ചി: ഗോതുരുത്ത് മുസ്സിരിസ് ഹെറിറ്റേജ് ഡവലപ്പ്‌മെന്റ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗോതുരുത്ത് ഉത്സവ് പുതുവര്‍ഷ ദിനത്തില്‍ നടക്കും. കേന്ദ്രമന്ത്രി പ്രൊഫ കെ.വി. തോമസ് 31 ന് വൈകിട്ട് 4ന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ പി.യു. തോമസ് അദ്ധ്യക്ഷനാവും.

ഉദ്ഘാടന സമ്മേളനത്തില്‍ 80 വയസിലധികമായവരെ ആദരിക്കും. കേരള ഫോക്ക്‌ലോര്‍ അക്കാദമിയുടെ കലാസന്ധ്യ അരങ്ങേറും.

ഉത്സവിനോടനുബന്ധിച്ച് നവവത്സരദിനത്തില്‍ നാടന്‍ ഭക്ഷ്യമേള, ചിത്രപ്രദര്‍ശനം, പെരിയാര്‍ ബോട്ടിംഗ്, കുതിര സവാരി, മരിയന്‍ ചിത്രപ്രദര്‍ശനം, ഗോതുരുത്ത് കാര്‍ണിവല്‍, ലൈവ് സ്‌റ്റേജ് ഷോ, ഫോട്ടോ പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വി.ഡി. സതീശന്‍ എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം മുന്‍മന്ത്രി എസ്. ശര്‍മ്മ ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ ജോസി കോണോത്ത്, പി.യു. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

More News from Ernakulam