യുവാവിന്റെ കൊല കേസിലെ പ്രതികളെ വെറുതെവിട്ടു

Posted on: 23 Dec 2012പറവൂര്‍: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചശേഷം പിന്നീട് പുഴയില്‍തള്ളിയ കേസ്സിലെ പ്രതികളെ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടു.

മൂത്തകുന്നം വില്ലേജ് സത്താര്‍ ഐലന്‍ഡ് പടമാട്ടുമ്മല്‍ ചന്ദ്രന്റെ മകന്‍ സിനോജിനെ (26) കൊലപ്പെടുത്തിയ കേസ്സിലെ ആറ് പ്രതികളെയാണ് സെഷന്‍സ് ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടത്.

സത്താര്‍ ഐലന്‍ഡ് നീലിമത്തറ സനീഷ്‌കുമാര്‍ (33), നീലിമത്തറ അഭിലാഷ് (22), തൈപ്പറമ്പില്‍ ബിനോയ് (31), പടമാട്ടുമ്മല്‍ ഡോണ്‍സണ്‍ (35), പള്ളിയില്‍ ആന്റണി ജീസ് (25), കാടേപ്പറമ്പില്‍ സവിന്‍ (29) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

2006 ഡിസംബര്‍ 23ന് രാത്രി 8.30നാണ് കേസിനാസ്​പദമായ സംഭവം നടന്നത്. മരിച്ച സിനോജ് രണ്ടാം പ്രതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മാലപൊട്ടിക്കാന്‍ ശ്രമിച്ച വൈരാഗ്യത്താല്‍ അടിച്ച് മാരകമായി പരിക്കേല്പിച്ചു. മരിച്ചശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിക്കുകയും പിറ്റേന്ന് പുഴയില്‍ ഒഴുക്കിവിട്ട് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതുമായാണ് കേസ്.

പ്രതികള്‍ക്കുവേണ്ടി അഡ്വ. എം.എസ്. ബാബുരാജ് ഹാജരായി.

More News from Ernakulam