റവന്യൂ ജില്ലാ കലോത്സവവേദിക്ക് കാല്‍നാട്ടി

Posted on: 23 Dec 2012



കോലഞ്ചേരി: എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കലോത്സവപന്തലിന് കാല്‍നാട്ടി. ജനവരി 1, 3, 4, 5 തീയതികളിലാണ് കലോത്സവം. 16 വേദികളിലാണ് മത്സരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വി.പി. സജീന്ദ്രന്‍ എംഎല്‍എ കാല്‍നാട്ട് കര്‍മം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹേമലത രവി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.സി. മുരളി, പ്രിന്‍സിപ്പല്‍ പി.പി. മിനിമോള്‍, ഹെഡ്മിസ്ട്രസ് കെ.ടി. സിന്ധു, ആശാ മത്തായി, സംഘാടക സമിതി ഭാരവാഹികളായ കുര്യാക്കോസ് ടി. ഐസക്, സി.കെ. സാജു, ബിജു വര്‍ഗീസ്, ബാബുപോള്‍, സി.പി. സുജിത്, വി.എം. ജോയി, പി.കെ. ദേവരാജന്‍, പി.വൈ. ബേബി, രഞ്ജിത് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഒന്നാംതീയതി വൈകീട്ട് 4ന് ഉദ്ഘാടന സമ്മേളനം നടക്കും.

More News from Ernakulam