സഹായനിധി വിതരണം

Posted on: 23 Dec 2012കാലടി: വാഹനാപകടത്തില്‍ മരിച്ച ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.എച്ച്.ഹംസ, അംഗം ബിജു അറയ്ക്കല്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി പി.എം.അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ കുടുംബത്തിനായി സ്വരൂപിച്ച സഹായനിധി 30 ന് കൈമാറും. കേന്ദ്രമന്ത്രി എ.കെ. ആന്റണി സഹായധനം വിതരണം ചെയ്യും. കേന്ദ്ര - സംസ്ഥാന മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാര്‍ട്ടിന്‍ അറിയിച്ചു. വൈകിട്ട് 5 നാണ് ചടങ്ങ്.

More News from Ernakulam