വി.എഫ്.പി.സി.കെ. പച്ചക്കറിക്കട തുറന്നു

Posted on: 23 Dec 2012പിറവം: ഹോര്‍ട്ടി കോര്‍പ്പിന് പിന്നാലെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലും (വി.എഫ്.പി.സി.കെ.) പച്ചക്കറിക്കട തുറന്നു. കൗണ്‍സിലിന് കീഴിലുള്ള കക്കാട്ടിലെ സ്വാശ്രയ കര്‍ഷക വിപണിയാണ് 20 ശതമാനം വിലക്കിഴിവ് വാഗ്ദാനം ചെയ്ത് കക്കാട് കവലയില്‍ പച്ചക്കറിക്കട തുടങ്ങിയത്. ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറിക്കട പിറവം കരവട്ടെ കുരിശിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് കട ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കക്കാട് സ്വാശ്രയ കര്‍ഷക വിപണി പ്രസിഡന്റ് ടി.കെ. തങ്കപ്പന്‍ അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ഡോമി, അംഗങ്ങളായ സാറാമ്മ പൗലോസ്, ലത അശോകന്‍, കുഞ്ഞുമോള്‍ തോമസ്, വി.എഫ്.പി.സി.കെ. ജില്ലാ മാനേജര്‍ എസ്. മഞ്ജുഷ, അസിസ്റ്റന്റ് മാനേജര്‍ ലിസ്‌ന എം. വര്‍ക്കി, രാജന്‍ മാത്യു ഇലഞ്ഞിമറ്റം, ജോയി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam