മഹാഭാരത പര്‍വാചരണം: യജ്ഞസമര്‍പ്പണം ഇന്ന്‌

Posted on: 23 Dec 2012പിറവം: കക്കാട് ശ്രീപുരുഷമംഗലം ക്ഷേത്രത്തില്‍ മഹാഭാരത പര്‍വാചരണത്തിന്റെ ഭാഗമായി നടന്നുവരുന്ന ഭാഗവത സപ്താഹ യജ്ഞം 23ന് സമാപിക്കും. ഉച്ചയ്ക്ക് 12 മണിയോടെ യജ്ഞസമര്‍പ്പണം, തുടര്‍ന്ന് ആചാര്യദക്ഷിണ, പ്രസാദസദ്യ എന്നിവ നടക്കും. മഹാഭാരത പര്‍വാചരണ ചടങ്ങുകള്‍ ജനവരി രണ്ട് വരെ തുടരും.

കാവനാട് രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് യജ്ഞം. യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീസ്വയംവരം ആകര്‍ഷകമായി. കക്കാട് നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്ന് രുഗ്മിണീദേവിയെ എതിരേറ്റ് കൊണ്ടുവന്ന ഘോഷയാത്രയില്‍ താലപ്പൊലിയും നാദസ്വരവും നാമജപവുമായി നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.

മഹാഭാരത പര്‍വാചരണത്തിന്റെ ഭാഗമായി 24 മുതല്‍ ജനവരി രണ്ട് വരെ ക്ഷേത്രത്തില്‍ ദശാവതാരം ചന്ദനംചാര്‍ത്തല്‍ നടക്കും. പാലക്കാട് മഠത്തില്‍ക്കരോട്ടില്ലത്ത് വിഷ്ണു നമ്പൂതിരി ചന്ദനംചാര്‍ത്തലിന് കാര്‍മികത്വം നല്‍കും. തിങ്കളാഴ്ച മത്സ്യാവതാര ദര്‍ശനമാണ്.

More News from Ernakulam