ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

Posted on: 23 Dec 2012കോതമംഗലം: കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കോതമംഗലം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. റബര്‍, തേയില, കാപ്പി, കൊക്കോ തുടങ്ങിയ തോട്ടവിളകള്‍ക്ക് നിയന്ത്രണവും മലയോരമേഖലയില്‍ പട്ടയം ലഭിക്കാത്ത സാഹചര്യവും ഉണ്ടാകുമെന്നും കൗണ്‍സില്‍ ആരോപിച്ചു.

രൂപതാ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ഡോ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ ക്ലാസ്സെടുത്തു. അഡ്വ. ബിജു പറയനിലം പ്രമേയം അവതരിപ്പിച്ചു. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മെത്രാഭിഷേക ജൂബിലി സ്‌കോളര്‍ഷിപ്പുകള്‍ കൗണ്‍സിലില്‍ വിതരണം ചെയ്തു. വികാരി ജനറാള്‍ ഫ്രാന്‍സിസ് ആലപ്പാട്ട്, ചാന്‍സലര്‍ ഡോ. ജോര്‍ജ് തെക്കേക്കര, ജോണി നെല്ലൂര്‍, റൈജു വര്‍ഗീസ്, അനുപ്രിയ ഐപ്പ്, കെ.സി. ജോര്‍ജ്, ജിജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

More News from Ernakulam