മദ്യവില്‍പന നടത്തിയ കട വീട്ടമ്മമാര്‍ വളഞ്ഞു; വില്‍പനക്കാരന്‍ പിന്‍വാങ്ങി

Posted on: 23 Dec 2012കൂത്താട്ടുകുളം: നാളുകളായി അനധികൃത മദ്യവില്‍പന നടത്തിയ വടക്കന്‍ പാലക്കുഴ നെടുമാഞ്ചേരിയിലെ കട വീട്ടമ്മമാര്‍ വളഞ്ഞു. വനിതാപഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവും സ്ഥലത്തെത്തി. ഇനി മേലില്‍ വില്പന നടത്തില്ല എന്നു പ്രഖ്യാപിച്ച് കടക്കാരന്‍ പിന്മാറി.

വില്‍പനക്കാരനെ സംബന്ധിച്ച് വീട്ടമ്മമാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി. കടയ്ക്കുമുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശ്രീകുമാര്‍, സാജു എന്നിവരെത്തി ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിച്ചത്. എക്‌സൈസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

More News from Ernakulam