മാര്‍ച്ചും ധര്‍ണയും

Posted on: 23 Dec 2012കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, സര്‍ക്കാര്‍ ആസ്​പത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി. വൈ. എഫ്. ഐ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ കെ. സി. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. മനോജ് നാരായണന്‍, ഇ. എ. സുഭാഷ്, എം. കെ. അനീഷ് എന്നിവര്‍ സംസാരിച്ചു.

More News from Ernakulam