ശില്‌പശാല നടത്തി

Posted on: 23 Dec 2012



കോതമംഗലം: ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ 'സര്‍ഗവേദി-12' ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ബി.പി.ഒ. പി. അംബിക ഉദ്ഘാടനം ചെയ്തു. ജിനീഷ്‌ലാല്‍രാജ്, ജയകുമാര്‍ ചെങ്ങമനാട്, സിയാ മുഹമ്മദ് എന്നിവര്‍ ക്ലാസ് നയിച്ചു. കഥ, കവിത, നാടകം എന്നീ വിഷയങ്ങളെ ആസ്​പദമാക്കി സംഘടിപ്പിച്ച ക്യാമ്പില്‍ 30 കുട്ടികള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തജോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി ഉദ്ഘാടനം ചെയ്തു. ഷിബിറെജി, എന്‍.എം. ഉമ്മാനി എന്നിവര്‍ സംസാരിച്ചു.

More News from Ernakulam