തിരുമാറാടി മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

Posted on: 23 Dec 2012

കൂത്താട്ടുകുളം: പഞ്ചാക്ഷരിമന്ത്രങ്ങളുടെ നിറവില്‍ തിരുമാറാടി മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവത്തിന് കൊടിയേറി. തന്ത്രി നെല്യക്കാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി മനോജ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്.

ദിവസേന രാവിലെ 11ന് നടക്കുന്ന ഉത്സവബലിയില്‍ പങ്കെടുക്കുന്നതിന് ഭക്തജനങ്ങളുടെ തിരക്കേറി. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഉത്സവബലി 11ന് ദര്‍ശന സൗകര്യമൊരുക്കി സമാപിക്കും. ദിവസേന വൈകീട്ട് കാഴ്ചശ്രീബലി, ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും. ഞായറാഴ്ച വൈകീട്ട് 7.15ന് വിനീത് ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് നടക്കും.

More News from Ernakulam