രാമമംഗലത്ത് സംയുക്ത ക്രിസ്മസ് റാലിക്ക് ഒരുക്കങ്ങളായി

Posted on: 23 Dec 2012പിറവം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി രാമമംഗലം സെന്റ് ജേക്കബ് ക്‌നാനായ വലിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് സായാഹ്നത്തില്‍ രാമമംഗലത്ത് നടത്തുന്ന സംയുക്ത ക്രിസ്മസ് റാലിക്ക് ഒരുക്കങ്ങളായി. വലിയപള്ളിയുടെ നേതൃത്വത്തില്‍ സെന്റ് ജേക്കബ്, സെന്റ് ജോര്‍ജ് സണ്‍ഡെ സ്‌കൂളുകളുടെയും സമീപ ഇടവകകളുടെയും സഹകരണത്തോടെയാണ് റാലിയും സാംസ്‌കാരിക സമ്മേളനവും നടത്തുന്നതെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ വലിയപള്ളി വികാരി ഫാ. എബി സക്കറിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കളരിക്കല്‍ കുരിശുപള്ളിയില്‍ 25ന് ഉച്ചക്ക് 1.30ന് കരോള്‍ഗാന മത്സരം നടക്കും. 3ന് യോഗം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. വികാരി ഫാ. എബി സക്കറിയ അധ്യക്ഷനാകും. ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. 4ന് ടി.വി താരം കലാഭവന്‍ ഹനീഫ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.

സമാപന യോഗം വി.പി. സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ക്‌നാനായ അതിഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും.

ജനറല്‍ കണ്‍വീനര്‍ സാബു കെ. ജോണ്‍, വലിയ പള്ളി ട്രസ്റ്റി എം.എം. യാക്കോബ്, കണ്‍വീനര്‍മാരായ എം.സി. കുര്യാക്കോസ്, അനൂപ് ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More News from Ernakulam