ധര്‍ണ നടത്തി

Posted on: 23 Dec 2012കോതമംഗലം: ഫിബ്രവരിയില്‍ നടക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി. ബി.എം.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍.രഘുരാജ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ എം.എസ്.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. അബു മൊയ്തീന്‍ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി കെ.എ.ജോയി, എച്ച്.എം.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് ഗോപി, എസ്.ടി.യു. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.മൊയ്തു, സി.ഐ.ടി.യു. ജില്ലാ ട്രഷറര്‍ പി.ആര്‍.മുരളീധരന്‍, ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്‍.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ റോയി കെ.പോള്‍, പി.എം.മുഹമ്മദാലി, ടി.കെ.രാജന്‍, ജി.കെ.നായര്‍, എം.എ.സന്തോഷ്, എ.ബി.ശിവന്‍, പി.പി.മൈതീന്‍ ഷാ, എം.ജി.പ്രസാദ് തുടങ്ങിയവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി. എ.ഐ.ടി.യു.സി. നേതാവ് സി.എസ്.നാരായണന്‍ നായര്‍ സമരസന്ദേശം നല്‍കി.

More News from Ernakulam