മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: 23 Dec 2012കൊച്ചി: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡുകള്‍ വിതരണം ചെയ്തു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മന്ത്രി കെ. ബാബു വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡുകള്‍ വിതരണം ചെയ്തു.

കായിക അവാര്‍ഡുകള്‍ മേയര്‍ ടോണി ചമ്മണി വിതരണം ചെയ്തു. അനുബന്ധ തൊഴിലാളി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കെ.പി. ധനപാലന്‍ എം.പി.യും ഇന്‍ഷുറന്‍സ് ധനസഹായ വിതരണം ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എയും നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ ഗ്രേസി ജോസഫ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ബി. മാത്യു മാസ്റ്റര്‍, മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി രഘുവരന്‍, സംസ്ഥാന മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

More News from Ernakulam