സി.പി.എം. പതാകജാഥ ജില്ലയില്‍ പ്രവേശിച്ചു
അങ്കമാലി: സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള പതാകജാഥ വെള്ളിയാഴ്ച ജില്ലയില്‍ പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ കുറുകുറ്റിയില്‍ ജാഥയ്ക്ക് വന്‍വരവേല്‍പ്പ് നല്‍കി. സി.പി.എം. നേതാക്കളായ വി.എന്‍. വാസവന്‍, കെ. ചന്ദ്രന്‍പിള്ള, കെ. തുളസി, എം.സി. മൊയ്തീന്‍, ബി.ഡി. ദേവസ്സി എം.എല്‍.എ., ദിനേശ് മണി, കെ.എ. ചാക്കോച്ചന്‍, സ്യമന്തഭദ്രന്‍, സി.ബി. ദേവദര്‍ശന്‍, മണിശങ്കര്‍, ടി.കെ. മോഹനന്‍, പി.ജെ. വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജാഥയ്ക്ക് സ്വീകരണം നല്‍കിയത്.
തുടര്‍ന്ന് അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഥയെ അങ്കമാലിയിലേക്ക് സ്വീകരിച്ചാനയിച്ചു. കരയാംപറമ്പ്, കോതകുളങ്ങര, അങ്ങാടിക്കടവ് കവല, സി.എസ്.എ. എന്നിവിടങ്ങളില്‍ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നെടുമ്പാശ്ശേരി മേഖലയിലും സ്വീകരണം ഉണ്ടായിരുന്നു. ആലുവ, കളമശ്ശേരി, വൈറ്റില, തൃപ്പൂണിത്തുറ തുടങ്ങിയ ഇടങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥ വെള്ളിയാഴ്ച പൂത്തോട്ടയില്‍ സമാപിച്ചു.