കടയിരുപ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം

Posted on: 04 Feb 2012



കോലഞ്ചേരി: കടയിരുപ്പ് ഗവ. ഹയര്‍ സെക്കന്‍ഡറിസ്‌കൂളിന്റെ 62-ാമത് വാര്‍ഷികദിനാഘോഷം വി.പി. സജീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കെ.കെ. സോമന്റെ അധ്യക്ഷതയില്‍ ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രാജി എന്‍ഡോവ്‌മെന്റുകളും, ജില്ലാപഞ്ചായത്ത് അംഗം ധനുജ ദേവരാജന്‍ അവാര്‍ഡ് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍, മെമ്പര്‍ സി.ഡി. പത്മാവതി, വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സി.വി. ജേക്കബ്, പിടിഎ പ്രസിഡന്റ് എം.എ. പൗലോസ്, പ്രിന്‍സിപ്പല്‍ എ. പ്രശാന്തകുമാരി, ഹെഡ്മിസ്ട്രസ് വി.ആര്‍. സുജാത, ഇ.വി. ശാര്‍ങ്ഗധരന്‍, ബിനോയ് , വി. തോമസ്, ജോസഫ് ജോര്‍ജ്, ബാബുപോള്‍, കെ.എം. കമാല്‍, കെ.സി. എല്‍ദോസ്, സുരേഷ് ടി. ഗോപാല്‍, പി.വി. എല്‍ദോസ്, എന്‍.എന്‍. ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam