മേപ്പാറമോളം ചാപ്പലില്‍ പെരുന്നാളിന് കൊടിയേറി
Posted on: 04 Feb 2012
കിഴക്കമ്പലം: മേപ്പാറമോളം മാര്‍ ഇഗ്‌നാത്തിയോസ് ചാപ്പലില്‍ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളിന് വികാരി ഫാ. വര്‍ഗീസ് മണ്ണാറമ്പില്‍ കൊടി ഉയര്‍ത്തി. പ്രധാന പെരുന്നാള്‍ ദിവസമായ ഞായറാഴ്ച 8.30 ന് വിശുദ്ധ കുര്‍ബാന, പ്രസംഗം ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത, തുടര്‍ന്ന് പ്രദക്ഷിണം, 1 ന് നേര്‍ച്ച സദ്യ എന്നിവയുമുണ്ടാകും.