സര്‍ഗസംഗമം ഞായറാഴ്ച
Posted on: 04 Feb 2012
പെരുമ്പാവൂര്‍: ആശാന്‍ സ്മാരക സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സര്‍ഗ സംഗമം ഞായറാഴ്ച 3ന് ശ്രീനാരായണ ഹാളില്‍ നടക്കും. ഡോ. കെ.എ. ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പത്രപ്രവര്‍ത്തനം, ശില്പനിര്‍മാണം, ഗവേഷണം തുടങ്ങിയ മേഖലയിലെ പ്രതിഭകളെ ആദരിക്കും. അക്ഷരശ്ലോക സദസ്സും നടക്കും.