വാഹനപ്രചാരണ ജാഥയ്ക്ക് സ്വീകരണം

Posted on: 04 Feb 2012



കിഴക്കമ്പലം: വിദേശ കുത്തകകള്‍ റീട്ടെയില്‍ വ്യാപാര രംഗത്തേക്ക് കടന്നു വരുന്നതിനെതിരെ വ്യാപാരി-വ്യവസായി ഏകോപന സമിതി നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം ജില്ലാ ജനറല്‍ സെക്രട്ടറി പി.സി. ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തുന്ന വാഹനപ്രചാരണ ജാഥയ്ക്ക് കിഴക്കമ്പലത്ത് സ്വീകരണം നല്കി. യൂണിറ്റ് സെക്രട്ടറി കെ.ടി. വര്‍ഗീസ് ഷാള്‍ അണിയിച്ചു. ഭാരവാഹികളായ വി.കെ. അന്‍സാര്‍, എം.പി. വര്‍ഗീസ്, ടി.ഒ. വര്‍ഗീസ്, ജോയി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

More News from Ernakulam