പാലക്കാട്ടുതാഴം ക്ഷേത്രം പുനര്‍നിര്‍മാണം തുടങ്ങി
Posted on: 04 Feb 2012
പെരുമ്പാവൂര്‍: പാലക്കാട്ടുതാഴം ഭഗവതീക്ഷേത്രം പുനര്‍നിര്‍മാണം തുടങ്ങി. തന്ത്രി ഇടപ്പള്ളിമന നാരായണന്‍ നമ്പൂതിരി ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു. അഡ്വ. ശങ്കര്‍ രാജയുടെ അധ്യക്ഷതയില്‍ ഡോ. ബി. രാജീവ്, പി.ഇ. വിജയന്‍, എ.കെ. അനീഷ്, വി.ഡി. ഷാജി, വി.പി. ബേബി, പി. സുരേഷ്, വിനോദ് മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.