എ.പി. വര്‍ക്കി അനുസ്മരണവും ആസ്‌പത്രി വാര്‍ഷികവും
Posted on: 04 Feb 2012
കൊച്ചി: എ.പി. വര്‍ക്കി അനുസ്മരണവും എ.പി. വര്‍ക്കി മിഷന്‍ ആസ്പത്രിയുടെ വാര്‍ഷികാഘോഷവും 6, 7 തീയതികളില്‍ നടക്കും.
6ന് വൈകീട്ട് 5ന് ടൗണ്‍ ഹാളില്‍ എ.പി. അനുസ്മരണവും സെമിനാറും നടക്കും. പ്രൊഫ. എം.കെ. സാനു സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.എന്‍. രവീന്ദ്രനാഥ് എ.പി. അനുസ്മരണം നടത്തും.
7ന് രാവിലെ 9ന് ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആസ്പത്രിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുന്‍ എംഎല്‍എ എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങും സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.