ചരമവാര്‍ഷിക ദിനത്തില്‍ മഹാകവി ജി.യ്ക്ക് കുരുന്നുകളുടെ ആദരം
Posted on: 04 Feb 2012
അങ്കമാലി: മഹാകവി ജി. ശങ്കരക്കുറുപ്പിന് ജന്മനാട്ടില്‍ കുരുന്നുകളുടെ ആദരം. ജി.യുടെ 34-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നായത്തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ജി. അനുസ്മരണം നടന്നത്. കുട്ടികള്‍ സ്‌കൂള്‍മുറ്റത്തെ ജി. പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ പരിപാടി ജോസ് തെറ്റയില്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ജോണ്‍സണ്‍ പടയാട്ടില്‍ അധ്യക്ഷനായി.
വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ജോര്‍ജ്കുട്ടി, പ്രിന്‍സിപ്പല്‍ പി.ജെ. മേരിക്കുട്ടി, പ്രധാനാധ്യാപിക സി.ഡി. ഫിലോമിന, കെ.ബി. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ജി. കവിതകളുടെ ആലാപനവും ഉണ്ടായിരുന്നു.
ജി.യുടേതായി ഇന്മനാട്ടിലുള്ള സ്മാരകം സ്‌കൂള്‍മുറ്റത്തുള്ള പ്രതിമയാണ്. ജി.യുടെ തറവാടുവീട് ഇപ്പോഴും നായത്തോട് ശിവനാരായണ ക്ഷേത്രത്തിനു സമീപമുണ്ട്. ജി.യുടെ തറവാട്‌വീട് പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സ്മാരകമാക്കുമെന്നെല്ലാം പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.