കടുങ്ങല്ലൂര്‍ ഡിവിഷനില്‍ ഒരു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

Posted on: 04 Feb 2012



വരാപ്പുഴ: വരാപ്പുഴ-ചേരാനല്ലൂര്‍ പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലെ കുടിവെള്ള പദ്ധതികള്‍ക്കുള്‍പ്പെടെ ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി അറിയിച്ചു. വരാപ്പുഴ പഞ്ചായത്തിലെ ഫിഷ്‌ലാന്‍ഡ് റോഡ്, ദേവസ്വംപാടം, ആലങ്ങാട് പഞ്ചായത്തിലെ കരിങ്ങാംതുരുത്ത്-കൂനമ്മാവ് ചന്തപ്പാലവും അനുബന്ധ റോഡും ആലങ്ങാട് പഞ്ചായത്തിലെ മണ്ണത്താഴം എസ്‌സി കോളനി നവീകരണം, ചേരാനല്ലൂര്‍ പഞ്ചായത്തിലെ വിന്നേഴ്‌സ് റോഡ് കാന നിര്‍മാണം, സെന്റ് ജെയിംസ് റോഡ്, വരാപ്പുഴ പഞ്ചായത്തിലെ 14-ാം വാര്‍ഡ് അങ്കണവാടി കെട്ടിടം, ഷെഡ്ഡുപടി മീന്‍തോട് പ്രൊട്ടക്ഷന്‍, കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കടുങ്ങല്ലൂര്‍-കയന്റിക്കര റോഡ്, 12-ാം വാര്‍ഡ് അങ്കണവാടി, 16-ാം വാര്‍ഡ് അങ്കണവാടി എന്നിവയ്ക്കാണ് തുക അനുവദിച്ചിട്ടുള്ളത്.

More News from Ernakulam