ഫിസിയോതെറാപ്പി മന്ദിരം ഉദ്ഘാടനം ഇന്ന്
Posted on: 04 Feb 2012
ചെറായി: വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് സര്‍വശിക്ഷ അഭിയാന്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ പുതിയതായി നിര്‍മ്മിച്ച ഫിസിയോ തെറാപ്പി മന്ദിരം ശനിയാഴ്ച രാവിലെ 10 ന് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സൗജത്ത് അബ്ദുള്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സി.ഡി. ദേശികന്‍ അധ്യക്ഷത വഹിക്കും.
എറണാകുളം ജില്ലയിലെ സര്‍വശിക്ഷാ അഭിയാന്‍ ഫിസിയോതെറാപ്പി പ്രവര്‍ത്തനത്തിന്റെ പ്രഥമ ഘട്ടമാണിത്.
ഈ ചടങ്ങില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്ണട വിതരണവും നടക്കുമെന്ന് ബി.ആര്‍.സി. പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.