ചാണയില്‍ റോഡ് നിര്‍മാണം തുടങ്ങി

Posted on: 04 Feb 2012



കരുമാല്ലൂര്‍: കരുമാല്ലൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ മംഗലപ്പറമ്പ്-ചാണയില്‍ കോളനി റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.എ.ഷാജഹാന്‍ നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.എ.ജോസഫ്, സി.എം.ഹംസ, കെ.സി. വിനോദ്കുമാര്‍, സി.എ. ഹരിദാസ്, ടി.എ. നവാസ് എന്നിവര്‍ സംസാരിച്ചു.

More News from Ernakulam