നെടുമ്പാശ്ശേരി സ്‌കൂള്‍ പടിയില്‍ ട്രാന്‍. ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിര്‍ത്തും
Posted on: 04 Feb 2012
ചെങ്ങമനാട്: ദേശീയപാത 47ല്‍ നെടുമ്പാശ്ശേരി എം.എ.എച്ച് സ്‌കൂള്‍ പടിയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ട്രാന്‍. ഓര്‍ഡിനറി ബസ്സിന് സ്റ്റോപ്പ് അനുവദിച്ചു. മേയ്ക്കാട്, തുരുത്തിശ്ശേരി, സഹകരണ നഗര്‍, സംയുക്തനഗര്‍, സമന്വയ നഗര്‍ പ്രദേശങ്ങളിലെ ജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും നിരന്തര ആവശ്യമായിരുന്നു ഇത്.
പുതിയ സ്റ്റോപ്പ് അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.വൈ. വര്‍ഗീസ്, എം.ജെ. ജോമി, ലിസി ജോര്‍ജ്, ജിസ് തോമസ്, പി.വൈ. എല്‍ദോ, സിന്ധു ചന്ദ്രന്‍, പി.പി. പൗലോസ്, ഒ. വിദ്യാനന്ദന്‍, എം.എന്‍. ഗോപി, കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ ഓഫീസര്‍ ഇ.വി. കൃഷ്ണഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.