ചെക്ക് നല്‍കി കബളിപ്പിച്ച ആള്‍ പിടിയില്‍
Posted on: 04 Feb 2012
ആലുവ: വണ്ടിച്ചെക്ക് നല്‍കി ഗൃഹോപകരണങ്ങള്‍ വാങ്ങി കടയുടമയെ കബളിപ്പിച്ച ആള്‍പിടിയില്‍. ആലുവ കീഴ്മാട് വാടകയ്ക്ക് താമസിക്കുന്ന ആലങ്ങാട് മുട്ടംതോട്ടില്‍ വീട്ടില്‍ നിഷാദ് മുഹമ്മദി(35)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ആലുവയിലെ വിവിധ ഗൃഹോപകരണ ശാലയില്‍ നിന്നും എയര്‍ കണ്ടീഷണറുകള്‍ ചെക്ക് നല്‍കി വാങ്ങുകയും കൃത്യസമയത്ത് പണം നല്‍കിയുമില്ല എന്നാണ് പരാതി. ഇങ്ങനെ വാങ്ങിയ എസികള്‍ വിവിധ സ്ഥലങ്ങളില്‍ പകുതിവിലയ്ക്കാണ് വിറ്റത്. ഇതെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.