കറുകുറ്റി എസ്‌സിഎംഎസ് കോളേജില്‍ ദേശീയശില്‌പശാല
Posted on: 04 Feb 2012
അങ്കമാലി: കറുകുറ്റി എസ്‌സിഎംഎസ് എഞ്ചിനീയറിങ് കോളേജില്‍ 6നും 7നും ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് ശില്പശാല നടക്കും.
എസ്എ ഇ. ഇന്ത്യയുമായി സഹകരിച്ചാണ് രണ്ടുദിവസങ്ങളിലായി ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 50 ഓളം ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. വാബ്‌കോ-ടിവിഎസ് ഡയറക്ടര്‍ എസ്. സെല്‍വമണി, ചെന്നൈയിലെ ഡിസൈന്‍ ഡസ്‌ക് ലിമിറ്റഡ് ഡയറക്ടര്‍ എസ്.ഷണ്‍മുഖം, ഡോ.രാജേന്ദ്രന്‍, പ്രൊഫസര്‍ സി.ഡി.നൈജു, എസ്.ഇളങ്കോവന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
ക്ലാസ്മുറിയിലെ പരിശീലനങ്ങള്‍ക്കുശേഷം 'എഞ്ചിനീയറിങ് ഡിസൈന്‍ പഠനം പ്രകൃതിയോട് ചേര്‍ന്ന്' എന്നആശയം മുന്‍നിര്‍ത്തി വനം വകുപ്പുമായി സഹകരിച്ച് ട്രക്കിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാറുകള്‍, ട്രക്കുകള്‍, വിമാനങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ തുടങ്ങിയ എല്ലാത്തരം വാഹനങ്ങളുടെയും ഡിസൈന്‍, നിര്‍മാണം എന്നിവ സംബന്ധിച്ച് ശില്പശാലയില്‍ ക്ലാസും പരിശീലനവും ഉണ്ടാകും.