സ്‌കന്ദപുരാണയജ്ഞം ആരംഭിച്ചു

Posted on: 04 Feb 2012



ആലുവ: ബ്രാഹ്മണസമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ സമൂഹം ഭജനമഠത്തിലെ യജ്ഞവേദിയില്‍ സ്‌കന്ദപുരാണ യജ്ഞം ആരംഭിച്ചു.

ആലുവ അദൈ്വതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമികള്‍ ഭദ്രദീപം തെളിച്ച് യജ്ഞത്തിന് തുടക്കം കുറിച്ചു. സി.കെ.പ്രേമചന്ദ്രനാണ് യജ്ഞാചാര്യന്‍. ചടങ്ങില്‍ മഠാധിപതിയേയും യജ്ഞാചാര്യനെയും പൊന്നാട അണിയിച്ച് ആദരിച്ചു. സമൂഹംപ്രസിഡന്റ് എസ്.നാരായണയ്യര്‍ അധ്യക്ഷതവഹിച്ചയോഗത്തില്‍ വൈസ് പ്രസിഡന്റ് എസ്. വെങ്കിടേഷ്, ബ്രാഹ്മണസഭ പ്രസിഡന്റ് ഡോ.സീതാരാമന്‍, ജോയിന്റ് സെക്രട്ടറി രാജാറാം എന്നിവര്‍ സംസാരിച്ചു. എട്ടിന് തൈപ്പൂയ യജ്ഞം സമാപിക്കും.

More News from Ernakulam