യൂറാ ഫെസ്റ്റ്
Posted on: 04 Feb 2012
ആലുവ: ഇരുപതോളം റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് ആലുവ (യുറാ)യുടെ വാര്‍ഷിക കുടുംബസംഗമമായ യുറാ ഫെസ്റ്റ് ശനിയാഴ്ച നടക്കും. ആലുവ മഹാത്മാഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വൈകിട്ട് 5.30 മുതല്‍ 9.30 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. അന്‍വര്‍സാദത്ത് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ എം.ടി. ജേക്കബ്, ആലുവ സിഐ ജയകൃഷ്ണന്‍, എസ്‌ഐ നിഷാദ് ഇബ്രാഹിം എന്നിവര്‍ പങ്കെടുക്കും.