കുമരക്കുളം ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
Posted on: 04 Feb 2012
അങ്കമാലി: തുറവൂര്‍ കുമരക്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. തന്ത്രി വെമ്പിളിയത്ത് മനോജ് നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റി.
ശനിയാഴ്ച രാവിലെ 7 ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം, 10 ന് കഞ്ഞിവീഴ്ത്ത്, വൈകീട്ട് 6.30ന് ദീപാരാധന, 7 ന് ഓട്ടന്‍തുള്ളല്‍, രാത്രി 8.30 ന് അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പ്. ഞായറാഴ്ച വൈകീട്ട് 7 ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍. തിങ്കളാഴ്ച രാവിലെ 9.30 ന് ദേവിക്ക് വിശേഷാല്‍പൂജ, വൈകീട്ട് 3.30 ന് കാഴ്ചശീവേലി, 6.30 ന് ദീപാരാധന, കരിമരുന്ന് പ്രയോഗം, 7 ന് കളമെഴുത്തും പാട്ടും, രാത്രി പള്ളിനായാട്ട്. ചൊവ്വാഴ്ച രാവിലെ 6.30 ന് അഭിഷേക കാവടി, 7.30 ന് ആറാട്ട്ബലി, കൊടിയിറക്ക്, ആറാട്ട്, അഷ്ടാഭിഷേകം, 25 കലശാഭിഷേകം, 8 ന് കാവടിയാട്ടം, നാദസ്വരം, 10 ന് അഭിഷേകം, 12 ന് പ്രസാദഊട്ട്, വൈകീട്ട് 6 ന് താലം ഘോഷയാത്ര, 7 ന് ദീപാരാധന, ഭസ്മക്കാവടി, രാത്രി 8.45 ന് അന്നദാനം, തുടര്‍ന്ന് കാവടിയാട്ടം എന്നിവ ഉണ്ടാകും.