വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കി

Posted on: 04 Feb 2012



കാലടി: സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി പട്ടികജാതി ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുന്നതിന്റെ കാലടി പഞ്ചായത്ത്തല ഉദ്ഘാടനം മാണിക്കമംഗലം എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു.

പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.എസ്. അജിതകുമാരി, പിടിഎ വൈസ് പ്രസിഡന്റ് വി.എന്‍. ശിവദാസ്, മേരി ദേവസിക്കുട്ടി, മോളി സുദര്‍ശനന്‍ എന്നിവര്‍ പങ്കെടുത്തു.

More News from Ernakulam