കുറ്റിലക്കര കപ്പേളയില്‍ തിരുനാള്‍
Posted on: 04 Feb 2012
അങ്കമാലി: കുറ്റിലക്കര സെന്റ്‌മേരീസ് കപ്പേളയില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാള്‍ നാലിനും അഞ്ചിനും നടക്കും. ശനിയാഴ്ച വൈകിട്ട് 6.15ന് ഫാ.ഡോ. ഹോര്‍മീസ് മൈനാട്ടി തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്. ഞായറാഴ്ച വൈകിട്ട് 5.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടാകും.