ദളിത് സ്ത്രീയുടെ മരണം: താലൂക്കാസ്‌പത്രിയില്‍ ഇന്ന് ധര്‍ണ
Posted on: 04 Feb 2012
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ആസ്പത്രിയില്‍ ദളിത് സ്ത്രീ മരിച്ചസംഭവത്തില്‍ ഉത്തരവാദികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ദളിത് സംഘടനകള്‍ ശനിയാഴ്ച ആസ്പത്രി ധര്‍ണ നടത്തും. ദളിത് സ്ത്രീ കുത്തിവെയ്പിനെ തുടര്‍ന്ന് മരിച്ചതുസംബന്ധിച്ച് യഥാര്‍ത്ഥ അന്വേഷണം പോലും നടന്നിട്ടില്ലെന്ന് സമരസമിതി കണ്‍വീനര്‍മാരായ എന്‍.കെ. അനില്‍കുമാര്‍, പി.സി. രാജന്‍ എന്നിവര്‍ ആരോപിച്ചു.