സ്‌കൂള്‍ അധ്യാപകരുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കണം: പിജിടിഎ
Posted on: 04 Feb 2012
പെരുമ്പാവൂര്‍: സ്‌കൂള്‍ അധ്യാപകരുടെ കുറഞ്ഞ അടിസ്ഥാന യോഗ്യത ബിരുദമാക്കി നിജപ്പെടുത്തണമെന്ന് പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍(പി.ജി.ടി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇതിനായി നിലവിലുള്ള ടി.ടി.സി. കോഴ്‌സ് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് മൂന്ന് കൊല്ലത്തെ ബാച്ചിലര്‍ ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ആക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.പി.ധനപാലന്‍ എം.പി. ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.എം.എ.സലാം, റോയ് വര്‍ഗീസ് ഇലവുങ്കല്‍, ഓമന സുബ്രഹ്മണ്യന്‍, റെജി ഇട്ടൂപ്പ്, സിബി ആന്റണി, വി.ഇ.ജോസ്‌കോട്ടൂര്‍, ത്രേസ്യ വര്‍ക്കി, വര്‍ഗീസ് വര്‍ക്കി, വര്‍ഗീസ് മാത്യു, ജേക്കബ് തോമസ്, ജെയിംസ് മാത്യു, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.