നട്ടപ്പാതിരയ്ക്ക് ഓട്ടത്തിനിടെ കാര്‍ കത്തി

Posted on: 04 Feb 2012



മൂവാറ്റുപുഴ: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറ് പൂര്‍ണമായും കത്തിനശിച്ചു. കോതമംഗലം പാനിപ്ര കുറ്റിച്ചിറ കെ.എം.ഹമീദിന്റെ കാറാണ് കത്തിയത്.വ്യാഴാഴ്ച രാത്രി 12.30ഓടെ പെരുമറ്റം - കക്കടാശ്ശേരി പാലത്തിന് സമീപമാണ് സംഭവം. ആളപായമില്ല.

പുക ഉയരുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്ന് ഹമീദ് കാര്‍ നിര്‍ത്തി. വാഹനത്തിന്റെ രേഖകള്‍ എടുത്ത് പുറത്തിറങ്ങിയെന്നും ഉടന്‍ തീ ആളിക്കത്തുകയായിരുന്നുവെന്നും പറയുന്നു. സമീപവാസികള്‍ ഓടിക്കൂടി. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. കാറ് പാടേ കത്തിപ്പോയി.

More News from Ernakulam