കാരക്കുടം ക്ഷേത്രത്തില്‍ തൈപ്പൂയ ഉത്സവം

Posted on: 04 Feb 2012



പിറവം: നെച്ചൂര്‍ കാരക്കുടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം 5, 6, 7 തീയതികളില്‍ നടക്കും. ഞായറാഴ്ച വൈകീട്ട് ക്ഷേത്ര ഓഫീസ് മന്ദിരത്തിന്റെ സമര്‍പ്പണം നടക്കും. ദീപാരാധനയെ തുടര്‍ന്ന് 7ന് ആലുവ തന്ത്രവിദ്യാപീഠം അധ്യക്ഷന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി മന്ദിരം ഭഗവാന് സമര്‍പ്പിക്കും. ക്ഷേത്രം തന്ത്രി ഇളമണ്ണ് ശങ്കരനാരായണന്‍ നമ്പൂതിരി വഴിപാട് കൗണ്ടറിന്റെ സമര്‍പ്പണം നിര്‍വഹിക്കും.

തിങ്കളാഴ്ച വൈകീട്ട് ദീപാരാധനയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് താലപ്പൊലിയുണ്ട്. രാത്രി 9ന് കൊച്ചിന്‍ സ്റ്റാര്‍സിന്റെ മിമിക്‌സ്.

തൈപ്പൂയമായ ചൊവ്വാഴ്ച രാവിലെ 7.30ന് തിരുബലി ക്ഷേത്രത്തില്‍ നിന്ന് അഭിഷേകക്കാവടി എഴുന്നള്ളിപ്പ്, 11.30ന് കാവടി അഭിഷേകം. തുടര്‍ന്ന് പ്രസാദസ്സദ്യ.

വൈകീട്ട് 4ന് ആനമുന്തി അംബേദ്കര്‍ സ്‌ക്വയറില്‍ നിന്ന് പകല്‍പ്പൂരം, തുടര്‍ന്ന് ദീപാരാധന. പാഴൂര്‍ നാരായണ മാരാരുടെ സോപാന സംഗീതം, രാത്രി 8ന് നെച്ചൂര്‍ എസ്.എന്‍.ഡി.പി. കവലയില്‍ നിന്ന് കര്‍പ്പൂരക്കാവടി എഴുന്നള്ളിപ്പ്. 11.30ന് കര്‍പ്പൂരക്കാവടി അഭിഷേകം എന്നിവ നടക്കും.

More News from Ernakulam