ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരം
Posted on: 04 Feb 2012
കൂത്താട്ടുകുളം: ഒലിയപ്പുറം നാട്ടരങ്ങ് സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരം ഞായറാഴ്ച ആരംഭിക്കും. വലിയപറമ്പില്‍ സനീഷ് സ്‌കറിയയുടെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകിട്ട് ആറിന് ചേരുന്ന സമ്മേളനം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ബീന ജെയിംസ് ഉദ്ഘാടനംചെയ്യും. കേരള സര്‍വകലാശാലാ ബാഡ്മിന്റണ്‍ താരം ജെറിജോണിനെ ആദരിക്കും.