തൊഴിലുറപ്പ്: 100 ദിനം പൂര്‍ത്തിയാക്കിയവരെ ആദരിക്കും
Posted on: 04 Feb 2012
മൂവാറ്റുപുഴ: ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവരെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിക്കും. 2011-12 വര്‍ഷം 100 ദിവസം തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്ത 130 പേരെയാണ് ആദരിക്കുന്നത്. ബ്ലോക്കിന് കീഴില്‍ വരുന്ന 8 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവരെയാണ് ആദരിക്കുന്നത്. ശനിയാഴ്ച രാവിലെ 9ന് ബ്ലോക്ക് പഞ്ചായത്ത് സുവര്‍ണ ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.സി. വേണുഗോപാല്‍ തൊഴിലാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും കൈമാറും. ജോസഫ് വാഴക്കന്‍ എംഎല്‍എ അധ്യക്ഷനാവും. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 4 കോടി രൂപയാണ് തൊഴിലുറപ്പിന് ചെലവിട്ടത്.