വരാപ്പുഴ: 'ആത്മ' ആലുവ ബ്ലോക്കിന്റെ കീഴില്‍ കൂണ് കൃഷിയില്‍ പരിശീലനം നല്കി. വരാപ്പുഴ കൃഷിഭവനില്‍ ഉള്‍പ്പെട്ട വിവിധ കര്‍ഷക ഗ്രൂപ്പുകള്‍ക്കാണ് പരിശീലനം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഷാരോണ്‍ ഫെര്‍ണാണ്ടസ്, പഞ്ചായത്തംഗങ്ങളായ ടി.പി. പോളി, എം.ജെ. രാജു, വത്സല ബാലന് തുടങ്ങിയവര്‍ പ്രസംഗിച്ചു. എടവനക്കാട് ജൈവ കര്‍ഷക സൊസൈറ്റി ഭാരവാഹികളായ ഹുസൈന്, ഇബ്രാഹിം എന്നിവര്‍ ക്ലാസെടുത്തു.