പുതുവേലി സെന്റ് മേരീസ്, കൂത്താട്ടുകുളം സെന്റ് സ്റ്റീഫന്‍സ്, തൊട്ടുപുറം ചാപ്പല്‍, കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് എന്നീ ദേവാലയങ്ങളില്‍ നിന്ന് തീര്‍ത്ഥയാത്ര സംഘം കൂത്താട്ടുകുളം ടൗണ്‍ സെന്റ് ജോണ്‍സ് ചാപ്പലില്‍ എത്തിച്ചേരും. ഇടയാര്‍ സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ബുധനാഴ്ച രാവിലെ 9.30ന് പുറപ്പെടും. വടകര സെന്റ് ജോണ്‍സ് പള്ളിയില്‍ നിന്ന് 10.45ന് പുറപ്പെടുന്ന തീര്‍ത്ഥയാത്ര കിഴകൊമ്പ് സെന്റ് മേരീസ് പള്ളിയിലെ തീര്‍ത്ഥാടകരുമായി ചേര്‍ന്ന് ഒലിയപ്പുറം കവലയില്‍ എത്തും. കുഴിക്കാട്ട് കുന്നിലെ തീര്‍ത്ഥയാത്രാ സംഘവുമായി കൂടിച്ചേര്‍ന്ന് വാളിയപാടം കവലയില്‍ എത്തും. തുടര്‍ന്ന് ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളിയില്‍ എത്തും.
പാലക്കുഴ സെന്റ് ജോണ്‍സ് പള്ളിയില്‍ നിന്ന് രാവിലെ 10.10ന് തീര്‍ത്ഥയാത്ര പുറപ്പെടും. മാറിക സെന്റ് തോമസ്, പണ്ടപ്പിള്ളി സെന്റ് മേരീസ് എന്നീ പള്ളികളിലെ തീര്‍ത്ഥയാത്രാസംഘം ആറൂര്‍ മേരിഗിരി പള്ളിയില്‍ എത്തും. ആത്താനിക്കല്‍ സെന്റ് മേരീസ് പള്ളിയില്‍ എത്തി നെല്ലിക്കുന്ന് സെന്റ് ജോണ്‍സ്, മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്ത്ഥയാത്രാസംഘത്തോടൊപ്പം ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളിയിലെത്തും. ഉച്ചയ്ക്ക് രണ്ടിന് പാമ്പാക്കുട എം.ടി.എം. ഹൈസ്കൂള്‍ കവലയിലെത്തി പിറമാടം ദയറായില്‍ നിന്നുള്ള തീര്‍ത്ഥാടകരോട് ചേര്‍ന്ന് മലേക്കുരിശ് കബറിങ്കലേക്ക് നീങ്ങും.