കൊച്ചി: കോഴിക്കോട് ഐ.ഐ.എമ്മിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഡയറക്ടര്‍ പ്രൊഫ. കുല്‍ഭൂഷണ്‍ ബലൂനി ഉദ്ഘാടനം ചെയ്തു. 'സംഗം-2017' എന്ന പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക ശക്തിയായി കോഴിക്കോട് ഐ.ഐ.എം. മാറിയതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ മികച്ച ബിസിനസ് സ്‌കൂളുകളില്‍ ഒന്നായി കോഴിക്കോട് ഐ.ഐ.എമ്മിനെ മാനവശേഷി വികസന മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിക്കു പുറമേ ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ സ്ഥലങ്ങളും സംഗത്തിന് വേദിയായി.

സംഗത്തോടനുബന്ധിച്ച് കൊച്ചിയില്‍ ബിസിനസ് അവതരണമുണ്ടായിരുന്നു. പ്രൊഫ. മുഹമ്മദ് ഷാഹിദ് അബ്ദുള്ള പ്രസംഗിച്ചു. ബി. അജിത്കുമാര്‍ സ്വാഗതവും ആശീര്‍വാദ് ബൊംബോറിയ നന്ദിയും പറഞ്ഞു.