രാവും പകലും ആശങ്ക

കൂത്താട്ടുകുളം:
രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കൂത്താട്ടുകുളം ടൗണില്‍ തെരുവു നായ്ക്കളുടെ സംഘം വിഹരിക്കുകയാണ്. കൂത്താട്ടുകുളം മാര്‍ക്കറ്റ് ഭാഗം കേന്ദ്രീകരിച്ച് അന്‍പതിലധികം നായ്ക്കളാണ് ഉള്ളത്. വളര്‍ത്തുമൃഗങ്ങള്‍ തെരുവു നായ്ക്കളുടെ ഇരകളാകുന്നത് പതിവ് സംഭവമായിരിക്കുകയാണ്.

ഓണംകുന്ന് കാവ് ശ്രീധരീയം റോഡ്, ഗവ.യു.പി.സ്‌കൂള്‍ റോഡ്, ജയന്തി റോഡ്, എന്നിവിടങ്ങളിലാണ് നായ്ശല്യം രൂക്ഷമായിരിക്കുന്നത്. കിഴകൊമ്പില്‍ കഴിഞ്ഞ ദിവസവും ആടിനെ തെരുവു നായ്ക്കളുടെ സംഘം ആക്രമിച്ച് കൊന്നിരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് പിന്നാലെ എത്തുന്ന നായ്ക്കളുടെ സംഘം കുട്ടികളുടെ സുരക്ഷയ്ക്കും ഭീക്ഷണിയായിരിക്കുകയാണ്.

പ്രഭാത നടപ്പിന് എത്തുന്നവര്‍ക്ക് പിന്നാലെയും നായ്ക്കളുടെ സംഘം പാഞ്ഞെത്തുന്നുണ്ട്. ജോലികഴിഞ്ഞ് മാര്‍ക്കറ്റ് റോഡ്, ജയന്തി റോഡിലൂടെ മടങ്ങുന്ന യാത്രക്കാര്‍ക്ക് പിന്നാലെയും തെരുവ് നായ്ക്കളുടെ സംഘം ഓടിയെത്തി. വ്യാപരികളുടെ നേതൃത്വത്തിലാണ് നായ്ക്കളുടെ സംഘത്തെ തുരത്തിയത്.

കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ കേടായിക്കിടക്കുന്ന ബസുകള്‍ക്ക് അടിഭാഗമാണ് നായ്ക്കളുടെ വിശ്രമസങ്കേതം.

തെരുവു നായ്ക്കളെ ഒഴിവാക്കുന്നതിന് കൂത്താട്ടുകുളത്ത് ആരംഭിച്ച പദ്ധതികളൊന്നും നടപ്പിലായില്ല. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയായിരിക്കുന്ന നായ്ക്കളുടെ ആക്രമണം തടയുന്നതിന് ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

യില്‍ ഇതേ നായ്ക്കൂട്ടം ശ്രീധരീയം റോഡില്‍ തൊഴിലാളികള്‍ക്ക് പിന്നാലെ ഓടിയെത്തിയപ്പോള്‍.ട്ടുകുളത്ത് കഴിഞ്ഞ ദിവസം തെരുവ്‌നായ്ക്കളുടെ ആക്രമണത്തില്‍ ചത്ത ആട് .